Friday, July 23, 2010

പ്രവാസിയുടെ ജീവിതം

പ്രവാസിയുടെ ജീവിതം
            ***************
ചുട്ടുപൊള്ളും മണല്‍ കാറ്റില്‍
ജീവിതം പച്ച പിടിപ്പിക്കുവാന്‍
പ്രവാസിയായി തുടരുന്നു ഞാന്‍
ചോരവറ്റും ചൂടും തണുപ്പും
മാറി മാറി വന്ന ഋതുക്കളും
ഇതില്‍ ഒന്നും തോറ്റിടാതെ
കാലത്തിന്റെ  ചക്രം തിരിക്കുവാന്‍
എത്രയോ വട്ടം ശ്രമിച്ചു ഞാന്‍
ദുഷ്ട്ടന്‍ പ്രബലനാകുമ്പോള്‍
തോറ്റു പിന്മാറിടുന്നു ഞാന്‍
എങ്കിലും കാലമേ ഈ ചതി
എന്നോട് വേണമായീരുന്നോ ?
*****************************

3 comments:

  1. ഇനിയും എഴുതൂ.കുറച്ചും കൂടി നന്നാവാനുണ്ട്.ഇവിടെ കാലമല്ല ചതി ചെയ്യുന്നത്!നിങ്ങള്‍ നിങ്ങളോടാണ് ചതിചെയുന്നത്!നിങ്ങളെ കാലമല്ലല്ലോ?പ്രവാസിയാക്കിയത്.നിങ്ങള്‍ തന്നെയല്ലേ?ഈ പഴികള്‍ പറയുമ്പോള്‍ ഓര്‍ക്കുക.ഈ വാചകം വീണ്ടും “നിങ്ങള്‍ നിങ്ങളോടാണ് ചതിചെയുന്നത്!“

    ReplyDelete
  2. ഇഷ്ടപെട്ടു.
    എന്റെ ബ്ലോഗിലെക്കും സ്വഗതം

    ReplyDelete