ഇവിടെ എഴുതുവാന്‍ പോകുന്നത് നടന്ന സംഭവം ആണ്. ഇപ്പോഴും നടക്കുന്നു. പേര് പറയാന്‍ പറ്റില്ല, കാരണം ആരെയും വിഷമിപ്പിക്കാന്‍ എനിക്കാവില്ല.
നിന് വിളി കാതോര്‍ത്ത്
നിങ്ങള്‍ പറയു തിരിച്ചു കിട്ടാത്ത സ്നേഹം മനസിന്റെ വിങ്ങലാണോ? എങ്കില്‍ !!!!!!!!!!!
ആരോടും അധികം മിണ്ടാതെ സ്വയും വിധിയെ പഴിച്ചു ജീവിക്കാന്‍ ആഗ്രഹിച്ചു, സമൂഹത്തില്‍ വിലയും നിലയും ഉള്ള ഒരു കുടംബം എല്ലാവരുടെയും കണ്ണിലുണ്ണിയായി ജീവിച്ചു. സ്വന്തം കാലില്‍ നില്കുവാന് ജോലി തേടി ഇറങ്ങുന്നു, ജീവിതത്തിന്റെ ഏടുകള്‍ മറിക്കുമ്പോള്‍ നഷ്ടങ്ങള്‍, ദു:ഖങ്ങള്‍, കുത്തുവാക്കുകള്‍ ഒന്നും അല്ലാതെ വേറെ ഒന്നും ഇല്ലായിരുന്നു സമ്പാദ്യം ആയിട്ട്..
പഷേ ഇതു ഒന്ന് അറിയിക്കാതെ ഒരു ആണ്‍കുട്ടി പോലെ ജീവിക്കാന്‍ കൊതിച്ചു. കൈമോശം വന്ന സ്വപ്നങ്ങളും കൌമാരവും എല്ലാം മറന്നു യൌവനത്തിന്റെ പടിവാതില്ക്കല് അവള് എത്തിനിന്നു. പറക്കുവാന്‍ അവള് മോഹിച്ചു, എന്നാല്‍ ചിറകൊടിഞ്ഞ പഷിയെ പോലെ വിധി അവളെ വേറെ രീതിയില്‍ നടത്തുവാന്‍ ശ്രമിച്ചു.
എല്ലാവര്ക്കും തോന്നും ഒരു പ്രയാസവും അവള തൊട്ടിട്ടില്ല എന്ന്. സ്നേഹിച്ചവര്‍ എല്ലാം മനസ്സിലാക്കാതെ പോയപ്പോഴും എല്ലാം നഷ്ടപ്പെടുംപോഴും സ്വന്തമായീ തിരെഞ്ഞെടുത്ത ജീവിതത്തില്‍ പാളിച്ച തോന്നിച്ചപ്പോഴും അവള് പതറാതെ വിധിയോട് പൊരുതി നിന്നു, ജയിക്കണം എന്ന വാശിയോടെ, എന്നാലും ഉള്ളിന്റെയുള്ളില്‍ അവള് കരയുന്നത് ആരറിഞ്ഞു? രാത്രിയുടെ യാമത്തില്‍ അവള് ഉറങ്ങാതെ ഉണര്‍നിരുന്നു. അവളുടെ കണ്ണ്നീരിനെ വരവേല്കാന് അവളുടെ സ്വന്തം തലയണ മാത്രമേ ഉണ്ടായിരുന്നുള്ളു.
ഇതൊന്നും അവള് ആരെയും അറിയിച്ചില്ല. ആരും ചോദിച്ചുമില്ല.
എന്തായാലും പെണ്ണ്, പെണ്ണ് തന്നെ. ഒരു തലോടലിനായി സാന്ത്വനത്തിനായി കൊതിച്ചപ്പോഴും അവള് വികാരങ്ങള്‍ക്ക് കൂച്ചുവിലങ്ങ് ഇട്ടിരുന്നു. ആര്‍ക്കും തുറക്കുവാന്‍ കഴിയാത്തവിധം. അധികം ആരുമായും ഒരു ആശയവിനിമയവും അവള്‍ക്ക് ഇല്ലായിരുന്നു. ചില കരങ്ങളില്‍ അവള് ഉല്സാഹവതി ആയിരുന്നു. അവളുടെ പതര്‍ച്ച ആരും കാണാതെ ഇരിക്കുവാന് അവള് പാടുപെട്ടിരുന്നു. അതിനു കാരണം ഉണ്ടായിരുന്നു. അവളുടെ കഴിവുകള്‍ക്കോ ആഗ്രഹങ്ങള്‍ക്കോ ഒരു വിലയും ആരും കല്പിച്ചിരുന്നില്ല. കളിയാക്കല്‍, പരിഹാസം അതിന്റെ നടുവില്‍ വളര്‍ന്നു കൌമാരത്തില്‍ അവള് എത്തി നിന്നു.
ഏതു പെണ്‍കുട്ടിയെയും പോലെ അവളും സ്വപ്നം കണ്ടു, യൌവനവും ഒരു അനുഭുതി ആണ്. പഷേ 50% മാത്രം അവള് വിജയിച്ചു വിധിയെ പഴിച്ചുനോക്കി, പിന്നെ വിട്ടു. അത് മനസിനെ വേദനിപിച്ചു കൊണ്ടിരുന്നു.
ഇനി കഥ തുടരും..
ഇവിടെ എഴുതുവാന്‍ പോകുന്നത് നടന്ന സംഭവം ആണ്. ഇപ്പോഴും നടക്കുന്നു. പേര് പറയാന്‍ പറ്റില്ല, കാരണം ആരെയും വിഷമിപ്പിക്കാന്‍ എനിക്കാവില്ല.
ReplyDeleteനിന് വിളി കാതോര്‍ത്ത്
good
ReplyDeleteസ്വപ്നത്തില്‍ ജീവിക്കാം
ReplyDeletegood
ReplyDelete